മണനാക്ക്- കവലയൂർ റോഡിൽ അറ്റകുറ്റപ്പണി-മാർച്ച് 11 മുതൽ 13 വരെ ഗതാഗതം തടസപ്പെടും

മണനാക്ക് – കവലയൂർ റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മാർച്ച് 11 മുതൽ 13 വരെ ഗതാഗതം തടസപ്പെടുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. ഈ ദിവസങ്ങളിൽ ഇതുവഴി പോകേണ്ടുന്ന വാഹനങ്ങൾ തൊട്ടിക്കൽ-മണമ്പൂർ-കവലയൂർ വഴി പോകേണ്ടതാണ്. ചെറുന്നിയൂർ -ആലുംമൂട് റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മാർച്ച് 14 മുതൽ 16 വരെ പാലച്ചിറ-ചെറുന്നിയൂർ വഴി വാഹനങ്ങൾ പോകണം. അച്ചുമാമുക്-തെറ്റിക്കുളം റോഡിൽ മാർച്ച് 18 മുതൽ 20 വരെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വാഹനങ്ങൾ വടശേരിക്കോണം -ആലുംമൂട് -അച്ചുമാമുക് വഴിയും മണമ്പൂർ (നാലുമുക്ക്) -തൊട്ടിക്കൽ റോഡിൽ മാർച്ച് 21 മുതൽ 23 വരെ അറ്റകുറ്റപ്പണികളുള്ളതിനാൽ വാഹനങ്ങൾ മണനാക് -കവലയൂർ -മണമ്പൂർ വഴിയും പോകണമെന്ന് പി.ഡബ്ല്യു.ഡി. റോഡ്‌സ് വിഭാഗം അസി. എൻജിനീയർ അറിയിച്ചു.