മംഗലപുരം ഗ്രാമപഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം

മംഗലപുരം : മംഗലപുരം ഗ്രാമപഞ്ചായത്തിന് അന്താരാഷ്ട്ര നിലവാരമുള്ള ഗുണമേന്മ അംഗീകാരം കിട്ടി. പഞ്ചായത്തിന്റെ ജനസേവ പ്രവർത്തനത്തിനും കാര്യക്ഷമതയ്ക്കുള്ള ഗ്രാമപഞ്ചായത്തിന്റ ഗുണമേന്മ ഉയർന്നതിനാണ് ഐ.എസ്‌.ഒ അംഗീകാരം നേടാനായത്. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില )നേതൃത്വത്തിലാണ് ഐ.എസ്.ഒ അംഗീകാരത്തിന് ശ്രമം ആരംഭിച്ചത്.

ഈ ഭരണസമിതിയുടെ കാലത്ത് മൂന്ന് പൊതുമേഖലാ സ്‌കൂളുകൾക്കും തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിനും അംഗീകാരം നേടാനായത് അഭിമാനകരമായ നേട്ടമാണെന്ന് പ്രസിഡന്റ് വേങ്ങോടു മധുവും വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫിയും അറിയിച്ചു.