മംഗലപുരം ഗ്രാമ പഞ്ചായത്ത് കേരളത്തിനു മാതൃക -ഡെപ്യുട്ടി സ്പീക്കർ.

മംഗലപുരം : നൂതന പദ്ധതികളുമായി വികസന രംഗത്തു മുന്നേറ്റം നടത്തുന്ന മംഗലപുരം ഗ്രാമപഞ്ചായത്ത് കേരളത്തിനു മാതൃകയാണെന്ന് ഡെപ്യുട്ടി സ്പീക്കർ വി. ശശി അഭിപ്രായപ്പെട്ടു. ബാല പഞ്ചായത്ത് രൂപീകരണം, ബാലസൗഹൃദ പഞ്ചായത്ത്, അതിഥി സംസ്ഥാന തൊഴിലാളി സൗഹൃദ പഞ്ചായത്ത്, ശുദ്ധഗ്രാമം, ഭൗമ വിവരശേഖരണ പഞ്ചായത്ത്, ഗ്രാമസ്പന്ദനം പദ്ധതി തുടങ്ങീ നിരവധി നൂതന പദ്ധതികൾ നടപ്പാക്കിയ പഞ്ചായത്തിന്റ പ്രവർത്തനങ്ങൾ മറ്റു പഞ്ചായത്തുകൾ അനുകരിക്കേണ്ടതാണെന്നു അദ്ദേഹം ഓർമ്മിപ്പിച്ചു. ഗ്രാമപഞ്ചായത്തിന് അന്താരാഷ്ട്ര നിലവാരമുള്ള ഐ എസ് ഒ സർട്ടിഫിക്കേഷൻ കിട്ടിയതിന്റെ പ്രഖാപന സമ്മേളനം ഉത്ഘാടനം ചെയ്തു സംസ്സാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് വേങ്ങോട് മധു അധ്യക്ഷത വഹിച്ച യോഗത്തിൽ വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ കൃതജ്ഞതയും പറഞ്ഞു.

പോത്തൻകോട് ബ്ലോക്ക് പ്രസിഡന്റ് ഷാനിബ ബീഗം, ജില്ലാ പഞ്ചായത്ത് അംഗം കവിത, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ ഹരിലാൽ, പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടർ ഹില്ക് രാജ്,ക്ഷേമകാര്യ ചെയർപേഴ്‌സൺ എസ്. ജയ, ആരോഗ്യകാര്യ ചെയർമാൻ എം. ഷാനവാസ്‌, മെമ്പർമാരായ അജിത് കുമാർ, അജികുമാർ, ജയ്മോൻ, സുധീഷ് ലാൽ, വേണുഗോപാലൻ നായർ, മുംതാസ്, സി. പി. സിന്ധു, ഉദയകുമാരി, കവിത, അമൃത, തങ്കച്ചി, ദീപാ സുരേഷ്, ലളിതാംബിക, പെർഫോമെൻസ് സീനിയർ സൂപ്രണ്ട് ശ്രീകുമാർ, സെക്രട്ടറി ഐ. ഷെമീം, സ്റ്റാഫ് സെക്രട്ടറി ഹരികുമാർ എന്നിവർ സംസ്സാരിച്ചു.
മുൻപഞ്ചായത്ത പ്രസിഡന്റുമാരായ ഉഷാ സുരേഷ്, സുശീല വിജയൻ, ഗോപിനാഥൻ, കെ എസ്. അജിത് കുമാർ, എസ്.കവിത, മംഗലപുരം ഷാഫി എന്നിവരെയും സംസ്ഥാനത്തെ ഏറ്റവും നല്ല അംഗനവാടിയ്ക്കു ഒന്നാം സ്ഥാനം കിട്ടിയ പൊയ്കയിൽ അംഗൻവാടി ടീച്ചർ സതീഭായി, വർക്കർ ശോഭന തിരുവനതപുരം ജില്ലയിലെ ആദ്യത്തെ ഐ എസ് ഒ നേടിയ മംഗലപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ മിനി. പി. മണി എന്നിവരെയും ഡപ്യൂട്ടി സ്പീക്കർ ആദരിച്ചു. ചടങ്ങിൽ ആദരിച്ചു..