സ്കൂൾ വിദ്യാർത്ഥികൾ ചുറ്റുമതിലുകളില്‍ രചിക്കുന്ന നവോത്ഥാന ചിത്രങ്ങൾ കൗതുകമാകുന്നു

മംഗലപുരം : സര്‍വ്വശിക്ഷാ അഭിയാന്‍ കേരളയുടെ അഭിമുഖ്യത്തിൽ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്കൂൾ ചുറ്റുമതിലുകളില്‍ രചിക്കുന്ന നവോത്ഥാന ചിത്രങ്ങൾ ഏറെ കൌതുകം ജനിപ്പിക്കുന്നു. പ്രസ്തുത നവോത്ഥാന ചിത്രരചനാ ക്യാമ്പ്‌ മംഗലപുരം പഞ്ചായത്തില്‍ മുരുക്കുംപുഴ സെന്റ്‌ അഗസ്റ്റിൻ സ്കൂളില്‍ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വേങ്ങോട്‌ മധു ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ഹെഡ്മിസ്ട്രസ്‌ ഷീലയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കണിയാപുരം ബി ആര്‍സി ട്രൈനര്‍ സതീഷ്‌ തോന്നയ്ക്കല്‍, കോ- ഓര്‍ഡിനേറ്റര്‍ മധുകരവാരം, ചിത്രകലാ പരിശീലകന്‍ നാഷിദ്‌, സബീനാബീഗം തുടങ്ങിയവര്‍ സംസാരിച്ചു. മംഗലപുരം ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റും നിലവിലെ വികസന കാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാനുമായ മംഗലപുരം ഷാഫി നവോത്ഥാന മതിൽ സന്ദര്‍ശിച്ചു.