ഷാനവാസിനെ കോൺഗ്രസിന് വേണ്ട :കൈപ്പത്തി ഷാനവാസിന് വേണം.

മംഗലപുരം ഗ്രാമ പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. ഷാനവാസിനെ പഞ്ചായത്തിൽ നടന്ന പകുതി പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്കു വോട്ടു ചെയ്തില്ല എന്ന കാരണത്താൽ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. ഗ്രൂപ്പ്‌ രാഷ്ട്രീയത്തിൽ പെട്ടുപോയ സാധാരണ കോൺഗ്രസുകാരനും എ വിഭാഗമായിരുന്നു അന്തരിച്ചുപോയ അഡ്വ. സി. മോഹനചന്ദ്രന്റെ അടുത്ത അനുയായി ആണ് ഷാനവാസ്. മംഗലപുരം ഗ്രാമ പഞ്ചായത്തിന്റെ വികസന കാര്യത്തിൽ രാഷ്‌ടീയം നോക്കാതെ ഭരണസമിതിക്കൊപ്പം നിന്നതിനാണ് ഐ വിഭാഗം കോൺഗ്രസുകാർ ഒളിഞ്ഞും തെളിഞ്ഞും ഷാനവാസിനെതിരെ രംഗത്തുമായിരുന്നത്. ആ സമയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ മംഗലപുരം ഷാഫി വികസന കാര്യത്തിൽ ഷാനവാസിന്റെ വാർഡിനെ മറ്റു വാർഡുകളേക്കാൾ ശ്രദ്ധിച്ചതും കോണ്ഗ്രസ് ഐ വിഭാഗത്തിന് ഇഷ്ടമായില്ല. കഴിഞ്ഞ നിയമ സഭ മൽസരത്തിൽ പരാജയപ്പെട്ട കെ. എസ്. അജിത് കുമാർ നിലവിൽ പഞ്ചായത്ത് മെമ്പറും ഐ വിഭാഗം നേതാവുമാണ്. മുരുക്കുംപുഴ വാർഡിൽ പ്രധിനിതീകരിക്കുന്ന ഷാനവാസ്‌ വികസനകാര്യങ്ങൾ നടത്തുന്നതിൽ പഞ്ചായത്തിൽ ഒന്നാമനാണെന്നാണ് വിവരം.

എ വിഭാഗം നേതാവ് അഡ്വ. മോഹനചന്ദ്രൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റായിരിക്കുമ്പോൾ ഷാനവാസ്‌ കൗൺസിലിലെ സ്റ്റാഫ് ആയിരുന്നു. ആ ആത്മബന്ധമാണ് എ ഗ്രൂപ്പ്‌ നേതാവും മോഹനചന്ദ്രന്റെ അടുത്ത സുഹൃത്തുമായ അഡ്വ. അടൂർ പ്രകാശിന് വേണ്ടി സ്വന്തം ചിലവിൽ ഷാനവാസ്‌ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയത്. ഇനി ഓട്ടോ ഡ്രൈവർ കൂടിയായ ഷാനവാസിന്റ സ്വന്തം വാഹനത്തിൽ മൈക്ക് പ്രചരണം തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്.
ജീവിതം കോൺഗ്രസിന്ന് വേണ്ടി ഒഴിഞ്ഞു വെച്ച ഷാനവാസ്‌ ഇപ്പോഴും പാർട്ടിയിൽ നിന്ന് പുറത്താകുയും വീണ്ടും തിരികെ എടുക്കുന്നതിലും തീരുമാനങ്ങൾ പ്രശനങ്ങളല്ല എന്ന വിശ്വാസ്സത്തിലാണ്. കെ. മുരളീധരൻ. രാജ്‌മോഹൻ ഉണ്ണിത്താൻ എന്നിവരെ കോൺഗ്രസിൽ നിന്നും പുറത്താക്കിയിട്ടും ഈ പാർലമെന്റ് തിരഞ്ഞെടുടുപ്പിൽ സ്ഥാനാർത്ഥികള.