
മാറനല്ലൂർ : രണ്ടര വർഷം കൊണ്ട് ഇടത് സർക്കാർ ഒരുലക്ഷ ത്തിലേറെ പേർക്ക് പട്ടയം നൽകിയതായി മന്ത്രി കെ.ചന്ദ്രശേഖരൻ പറഞ്ഞു. കാട്ടാക്കട നിയോജകമണ്ഡലത്തിലെ മാറനല്ലൂർ വില്ലേജിലെ തേവരകോട്, കാട്ടുവിള കോളനികളിലെ 47 കുടുംബങ്ങൾക്കുള്ള പട്ടയം വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
ഐ.ബി.സതീഷ് എംഎൽഎ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ശകുന്തളകുമാരി,വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ, ഗ്രാമ–ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രസംഗിച്ചു.