കല്ലമ്പലം അക്ഷയ കേന്ദ്രത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

കല്ലമ്പലം : കല്ലമ്പലം പരിസ്ഥിതി ക്ലബ്ബും ചൈതന്യ കണ്ണ് ആശുപത്രിയും സംയുക്തമായി കല്ലമ്പലം അക്ഷയ കേന്ദ്രത്തിൽ വച്ച് സൗജന്യനേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കല്ലമ്പലത്തെ ഓട്ടോ ടാക്സി തൊഴിലാളികൾക്കായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വർക്കല എംഎൽഎ അഡ്വ വി ജോയ് ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. ഗ്ലുക്കോമ വാരാചരണത്തിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഏകദേശം 65ലധികം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു. ഒരു ഡോക്ടറുടെ കീഴിൽ 9ഓളം സ്റ്റാഫുകൾ പരിശോധനയ്ക്കു നേതൃത്വം നൽകി. പരിശോധനയിൽ പങ്കെടുത്തവർക്ക് മരുന്നും തിരഞ്ഞെടുക്കപ്പെട്ടവർക്ക് കണ്ണടയും സൗജന്യമായി നൽകി.