മീൻമുട്ടിയിൽ നവീകരിച്ച ഹൈഡൽ ടൂറിസത്തിന്റെ ഉദ്ഘാടനം നാളെ

നന്ദിയോട് : നന്ദിയോട് പഞ്ചായത്തിൽ വാമനപുരം നദിയിലെ  മീൻമുട്ടിയിൽ നവീകരിച്ച ഹൈഡൽ ടൂറിസത്തിന്റെ ഉദ്ഘാടനം നാളെ രണ്ടിന് മന്ത്രി എം.എം.മണി നിർവഹിക്കും. ഡി.കെ. മുരളി എംഎൽഎയുടെ അധ്യക്ഷതയിൽ എ.സമ്പത്ത് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു  തുടങ്ങിയവർ സംബന്ധിക്കും 2006ൽ ലോവർ മീൻമുട്ടി ചെറുകിട ജല വൈദ്യുത പദ്ധതിയുടെ അണക്കെട്ടുമായി ബന്ധപ്പെട്ട് ആരംഭിച്ച  ടൂറിസം പദ്ധതി ഏതാനും വർഷങ്ങൾക്കകം തന്നെ പ്രവർത്തനം നിലച്ചു കാടുമൂടി കിടക്കുകയായിരുന്നു.
നാലു പുതിയ ബോട്ടുകളും കുട്ടികളുടെ മിനി പാർക്കും അടക്കം  സ്ഥാപിച്ചു പുല്ലുകൾ വച്ചു പിടിപ്പിച്ചു തറയോടു പാകി മനോഹരമാക്കുകയും ചെയ്തു. ടൂറിസത്തിൽ എത്തുന്ന സഞ്ചാരികൾക്ക് സമീപത്തെ ജലവൈദ്യുത പദ്ധതി കാണാനും വൈദ്യുതി വകുപ്പ് അവസരം ഒരുക്കിയിട്ടുണ്ട്.  എൽപിഎസ് ജംക്‌‌ഷനിൽ നിന്ന് ചടച്ചികരിക്കകം ചോനംവിള വഴിയാണ് ടൂറിസത്തിലെത്തുന്നത്.