മിനി കമ്മ്യൂണിറ്റി ഹാൾ നാടിന് സമർപ്പിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയുടെ വികസന പദ്ധതികളുടെ ഭാഗമായി അവനവഞ്ചേരി ഗ്രാമത്തുംമുക്കിൽ പുതിയതായി പണികഴിപ്പിച്ച മിനി കമ്മ്യൂണിറ്റി ഹാളിന്റെയും, നവീകരിച്ച ലൈബ്രറിയുടെയും, സാക്ഷരതാകേന്ദ്രത്തിന്റെയും, ഗവ: സിദ്ധ ആശുപത്രിയിലെ ഫിസിയോ തെറാപ്പി സംവിധാനത്തിന്റെയും ഉദ്ഘാടനം അഡ്വ.ബി.സത്യൻ എം.എൽ.എ നിർവ്വഹിച്ചു. കൂടാതെ അവനവഞ്ചേരിയിൽ നഗരസഭയുടെ ശ്രമഫലമായി സംസ്ഥാന സർക്കാർ മാവേലിസ്റ്റോർ അനുവദിച്ച വിവരവും, മാവേലിസ്റ്റോറിന്റെ തുടർപ്രവർത്തന ആലോചനായോഗവും നടന്നു. നഗരസഭാ ചെയർമാൻ എം.പ്രദീപ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ ആർ.എസ്.രേഖ സ്വാഗതം ആശംസിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ആർ. രാജു, അവനവഞ്ചേരി രാജു, സി. പ്രദീപ്, സി.പി.ഐ.എം ലോക്കൽകമ്മിറ്റി സെക്രട്ടറി എം.മുരളി, വാർഡ് കൗൺസിലർ ഗീതാകുമാരി തുടങ്ങിയവർ കതജ്ഞതയർപ്പിച്ചു.