ഉത്സവാന്തരീക്ഷത്തില്‍ മോഹന്‍ലാല്‍ ശാന്തിഗിരി പ്രണവപത്മം പുരസ്കാരം ഏറ്റുവാങ്ങി

തിരുവനന്തപുരം:മതാതീത ആത്മീയതയുടെ ചൈതന്യം നിറഞ്ഞുനിന്ന ഉത്സവാന്തരീക്ഷത്തില്‍ നടന്‍ മോഹന്‍ലാല്‍ ശാന്തിഗിരി പ്രണവപത്മം പുരസ്കാകരംഏറ്റുവാങ്ങി. ഇടയ്ക്കയും സോപാനസംഗീതവും തീര്‍ത്ത മാസ്മര പ്രകന്പനത്തോടൊപ്പം ജനസഹസ്രങ്ങളുടെ ഹര്‍ഷാരവവും കൂടി കലര്‍ന്നപ്പോള്‍ ‍ശാന്തിഗിരി മുറ്റംവിസ്മയമോഹനമായി. ഗുരുവിന്‍റെ ഹൃദയഭാഷ ലയിച്ച ഈ പുരസ്ക്കാരം വാങ്ങുന്പോള്‍ എന്‍റെ ശിരസ് ഗുരുവന്‍റെ മുന്നില്‍ നമിക്കുകയാണ്. മഹിമ നിറഞ്ഞുനില്‍ക്കുന്ന ഈഅന്തരീക്ഷത്തില്‍ ഒരു പുരസ്ക്കാരം വാങ്ങാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷിക്കുന്നതായും മോഹന്‍ലാല്‍ പറഞ്ഞു. നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിജലാനാഥ് ഖനാല്‍ പുരസ്ക്കാര ശില്പം പത്മഭൂഷന്‍ മോഹന്‍ലാലിന് സമ്മാനിച്ചു. ഇന്ന്  വൈകുന്നേരം ആറിന് ആശ്രമത്തിലെത്തിയ മോഹന്‍ലാല്‍ പര്‍ണ്ണശാലയില്‍ പുഷ്പസമര്‍പ്പണം നടത്തി. തുടര്‍ന്ന് ആശ്രമ ത്തില്‍ ശിഷ്യപൂജിതയെ സന്ദര്‍ശിച്ചു. ശാന്തതനിറഞ്ഞ ആശ്രമാന്തരീക്ഷം തന്‍റെ ശരീരത്തിലേക്ക് ആത്മീയ തരംഗം സൃഷ്ടിക്കുന്നതായി അദ്ദേഹം ശിഷ്യപൂജിതയെ അറിയിച്ചു. സ്വാമി ചൈതന്യ ജ്ഞാനതപസ്വി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, മന്ത്രി കടകംപളളി സുരേന്ദ്രന്‍ , മന്ത്രി കെ.കെ. ഷൈലജ, ഡോ. ശശി തരൂര്‍. എം.പി, സി. ദിവാകരന്‍. എം.എല്‍.എ, അടൂര്‍ പ്രകാശ്. എം.എല്‍.എ, കുമ്മനം രാജശേഖരന്‍.കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്. മുന്‍ എം.എല്‍.എ, ആനാവൂര്‍ നാഗപ്പന്‍. നെയ്യാറ്റിന്‍കര സനല്‍ , ഗോകുലം ഗോപാലന്‍, വിജിതന്പി, കെ.മധുപാല്‍,ലോകനാഥ് ബെഹ്റ, തുടങ്ങി ആയിരങ്ങള്‍ ഈ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ചു.. വെള്ള വസ്ത്രമണിഞ്ഞ മാലാഖകളെപോലുള്ള അന്‍പതിലധികം കുട്ടികള്‍ താമരപുഷ്പം നല്‍കി മോഹന്‍ലാലിനെ സ്വീകരിച്ചു. ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജിലെ പെണ്‍കുട്ടികള്‍ നൃത്താവിഷ്ക്കാരം സദസ്സിനെ ഏറെ ആകര്‍ഷിച്ചു.