യുവതിയെ ബസ്സിനുള്ളിൽവെച്ച് കടന്നുപിടിച്ചയാളെ പോലീസ് പിടിച്ചു

പോത്തൻകോട്: കെ.എസ്.ആർ.ടി.സി. ബസിനുള്ളിൽെവച്ച് യുവതിയെ കടന്നുപിടിച്ചയാളെ പോത്തൻകോട് പോലീസ് അറസ്റ്റുചെയ്തു. നെയ്യാറ്റിൻകര തിരുപുറം പരുത്തിവിള എസ്.എസ്. കോട്ടേജിൽ അനൂപി (32)നെയാണ് പോലീസ് പിടികൂടിയത്. പോത്തൻകോട് ബസ് ടെർമിനലിൽ കെ.എസ്.ആർ.ടി.സി. ബസ് എത്തുന്നതിനിടെയാണ് സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പോത്തൻകോട് പോലീസെത്തി പ്രതിയെ അറസ്റ്റുചെയ്തു.