മുടപുരം തെങ്ങുംവിള ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി

മുടപുരം: മുടപുരം തെങ്ങുംവിള ഭഗവതിക്ഷേത്രത്തിൽ കുംഭ ഭരണി മഹോത്സവത്തിന് തൃക്കൊടിയേറി. ക്ഷേത്രം തന്ത്രി കീഴ്പേരൂർ ശങ്കരൻ നമ്പൂതിരിപ്പാട് കൊടി ഉയർത്തി.
ക്ഷേത്രത്തിൽ നിർമ്മിച്ച പുതിയ ഓഡിറ്റോറിയം ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്തു. തുടർന്ന് ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് എസ്. ബിജുകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി സ്പീക്കർ വി. ശശിയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് ഡെപ്യൂട്ടി സ്പീക്കർ സ്വിച്ചോൺ ചെയ്തു. ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി പി. സഹദേവൻ സ്വാഗതം പറഞ്ഞു. ക്ഷേത്ര വികസനസമിതി ചെയർമാൻ എസ്.വി. അനിലാൽ ആമുഖ പ്രസംഗം നടത്തി.

ഗുരുരത്നം ജ്ഞാന തപസ്വി മുഖ്യ പ്രഭാഷണം നടത്തി. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചയാത്ത് പ്രസിഡന്റ് ആർ. സുഭാഷ്, കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അൻസാർ, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ആർ. ശ്രീകണ്ഠൻ നായർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ്. ചന്ദ്രൻ, കിഴുവിലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് താരാ തങ്കൻ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ലിപിമോൾ, ജെ.എസ്. ജിത, എം. തുളസി, ക്ഷേത്ര വികസനസമിതി ഉപദേഷ്ടാവ് പി.കെ. ഉദയഭാനു, വനിതാ വേദി ചെയർപേഴ്സൺ ഷൈലജാ സത്യദേവൻ, വികസന സമിതി കൺവീനർ ഡി. വിജയരാജ് എന്നിവർ സംസാരിച്ചു .
രണ്ടാം ഉത്സവ ദിവസമായ നാളെ 5.30 ന് ഹരിനാമ കീർത്തനം. 11 .30 ന് അന്നദാനം. വൈകിട്ട് 3 ന് രാഹുകാല നാരങ്ങാ വിളക്ക്‌, 5.30 ന് സംഗീത സദസ്, രാത്രി 7 ന് വിൽപ്പാട്ട്, 9 ന് നാടകം.