മുദാക്കൽ കൃഷഭവനിൽ ഹരിതഗ്രാമം പദ്ധതി തുടങ്ങി

മുദാക്കൽ : 2018- 19 ജനകീയ ആസൂത്രണ പദ്ധതി പ്രകാരം പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടെ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ഹരിതഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ മുദാക്കൽ കൃഷിഭവൻ അങ്കണത്തിൽ വെച്ച് ഹരിത കേരളം മിഷൻ വൈസ് ചെയർപേഴ്സൻ ഡോ.റ്റി.എൻ സീമ നിർവഹിച്ചു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ആർ സുഭാഷ് അധ്യക്ഷത വഹിച്ചു. മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർഎസ് വിജയകുമാരി മുഖ്യപ്രഭാഷണം നടത്തി. ആറ്റിങ്ങൽ കൃഷി അസിസ്റ്റൻറ് ഡയറക്ടർ എ. നൗഷാദ് റിപ്പോർട്ട് അവതരിപ്പിച്ചു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് രമാഭായി അമ്മ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സിപി സുലേഖ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, മുദാക്കൽ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അനിത രാജൻബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഇളമ്പ ഉണ്ണികൃഷ്ണൻ, സിന്ധു കുമാരി, വാർഡ് മെമ്പർ റ്റി.എൽ ഷീബ, കൃഷി ഓഫീസർ ഷെമീന, ചിറയിൻകീഴ് ജോയിൻറ് ബി.ഡി.ഒ എസ് ആർ രാജീവ് തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ എസ് ഫിറോസ് ലാൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വിഷ്ണു മോഹൻ ദേവ് കൃതജ്ഞത കൃതജ്ഞത രേഖപ്പെടുത്തി.