പാർട്ടി പറഞ്ഞാൽ മത്സരിക്കുക തന്നെ ചെയ്യും: മുരളീധരൻ

എതിരാളി ആരാണെന്ന് നോക്കാറില്ലെന്നും ജനാധിപത്യവും അക്രമവും തമ്മിലുള്ള പോരാട്ടമാണ് വടകരയിൽ നടക്കുകയെന്നും കെ മുരളീധരൻ വ്യക്തമാക്കി. സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നത് കോൺഗ്രസിന് പുതുമയല്ലെന്നും മുരളീധരൻ പറഞ്ഞു. പാർട്ടി പറഞ്ഞാൽ എന്തും ചെയ്യുമെന്നും അദ്ദേഹം തന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട ആദ്യ പ്രതികരണത്തിൽ വ്യക്തമാക്കി. തിരുവനന്തപുരത്ത് ശശി തരൂരിന്റെ പ്രചാരണ പരിപാടിയിലാണ് ഇപ്പോൾ മുരളീധരൻ. നിലവിൽ വട്ടിയൂർക്കാവ് എം എൽ എ ആണ് മുരളീധരൻ