വേനൽ ചൂടിന് ആശ്വാസം പകരാൻ തൈര് എങ്ങനെ ഉപയോഗിക്കണം – ഒരു വീണ്ടു വിചാരം

വേനൽ കത്തിക്കാളുമ്പോൾ ഫ്രിഡ്ജിൽ നിന്ന് തണുത്ത വെള്ളം കൂടെക്കൂടെ എടുത്തു കുടിച്ചാൽ ഉള്ളിലെ തീ കേട്ടില്ലെന്ന് മാത്രമല്ല അത് തൊണ്ട മുതൽ വൻകുടൽ വരെ നീണ്ടുനിൽക്കാവുന്ന വിവിധ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും .

ആധുനികമായ ആരോഗ്യ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ , ഗുണപരമായി കൾച്ചർ ചെയ്‌തെടുക്കുന്ന ശുദ്ധിയുള്ള തൈര് വേനൽ ചൂടിനെ അകറ്റാൻ ഉത്തമം ആണ് . കേരളത്തിൽ അന്താരാഷ്ട്ര ഗുണനിലവാരത്തിൽ അവതരിപ്പിക്കപ്പെട്ട മുരള്യ ഡെയറി, മാർക്കറ്റിൽ എത്തിക്കുന്ന തൈര് ( curd) ഇപ്പോൾ ഏതുവിധ ഗുണനിലവാര പരിശോധനകൾ വച്ച് നോക്കിയാലും ശരീരത്തിന് ഗുണകരം എന്ന് കണ്ടെത്തിയിരിക്കുകയാണ് .

വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്ന കൾച്ചർ ആണ് മുരള്യ തൈര് നിർമാണത്തിന് ഉപയോഗിക്കുന്നത് . അതും ലോകത്തിലെ ഒന്നാം തരം എന്ന് കീർത്തികേട്ട കൾച്ചർ . ശരീരത്തിനുള്ളിൽ സദാ സമീകൃത തണുപ്പ് നിലനിർത്താനും , ദാഹം ശമിപ്പിക്കാനും , ദഹനം ഉറപ്പാക്കാനും , പ്രതിരോധ ശേഷി വർധിപ്പിച്ച് അത് നിലനിർത്താനും ഈ വിശിഷ്ടമായ തൈരിനു കഴിയുന്നു .

പല വികസിത രാഷ്ട്രങ്ങളിലും അതതു സർക്കാരുകളുടെ നിർബന്ധിതമായ നിയമങ്ങൾക്ക് വഴങ്ങി തൈര് നിർമാണ കമ്പനികൾ വിൽക്കുന്ന വിധത്തിലുള്ള ഉന്നത ഗുണനിലവാരമാണ് മുരള്യ കേരളത്തിലേക്ക് വേണ്ടിയും കാത്തു സൂക്ഷിക്കുന്നത് . വിദേശത്തെ വൻകിട പാൽ -തൈര് നിർമാണ കമ്പനികളെ നയിച്ചവരാണ് മുരള്യ ഡെയറിയുടെയും അണിയറയിൽ എന്നുള്ളത് തന്നെ അതിൻ്റെ ഗുണപരതയുടെ സാക്ഷ്യപത്രമാണ് .

മുരള്യ “കപ്പ് കർഡ്” കാറ്റഗറിയിൽ മൂന്ന് വിവിധ വലിപ്പത്തിൽ കപ്പ് തൈര് അവതരിപ്പിക്കുന്നു . 90 ഗ്രാം , 200 ഗ്രാം , 400 ഗ്രാം എന്നിങ്ങനെയാണ് കപ്പ് തൈര് നൽകുന്നത് . സാഷെ ( കവർ തൈര് ) ആണെങ്കിൽ 500 ഗ്രാമിന്റെതാണ്‌. കവർ തൈര് സംഭാരം ഉണ്ടാക്കാൻ നല്ലതാണ് . പുളിശ്ശേരിക്കും ഉത്തമം . കപ്പ് തൈര് വേനൽക്കാലത്ത് വെറുതെ പഞ്ചസാര ഇട്ട് മിക്സ് ചെയ്‌ത്‌ കരണ്ടിയിൽ കോരി കഴിക്കാൻ നല്ലതാണ് . കുട്ടികൾ ഈ ലസ്സി പരുവം ഇഷ്ടപ്പെടുകയും ചെയ്യും . ആ ശീലം വഴി കുട്ടികൾക്ക് ശരീരത്തിന് കിട്ടുന്ന രോഗ പ്രതിരോധ ശേഷി ചെറിയ കാര്യമല്ല . കപ്പ് തൈരിൽ ഉപ്പിട്ട് കഴിക്കുന്ന ശീലവും വിദേശങ്ങളിലും പ്രസിദ്ധമാണ്. കപ്പ് തൈര് മിക്സിയിൽ ഇട്ട് ഒന്നടിച്ച ശേഷം അല്പം മാത്രം വെള്ളം ചേർത്ത് പഞ്ചസാര ഇട്ടിളക്കി സ്ട്രാ ഇട്ട് കുടിക്കാവുന്ന പരുവത്തിൽ ലസ്സി ആക്കുന്ന രീതിയുമുണ്ട് .

ഏതായാലും, ഗുണനിലവാരമുള്ളതും മനുഷ്യ സ്പർശം ഏൽക്കാത്ത രീതിയിൽ പൂർണമായും ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെ തയ്യാറാക്കുന്നതുമായ പാലും തൈരും അനുബന്ധ ഉത്പന്നങ്ങളും കുട്ടികൾക്കും മുതിർന്നവർക്കും എന്നും ഉത്തമമാണ് . ഈ വേനലിൽ മുരള്യ തൈര് ഉപയോഗിച്ച് ഒരു ഗുണനിലവാര പരിചയം ആയിക്കോട്ടെ .

ഒരു കാര്യം ഉറപ്പാണ് – ഗുണപരതയുള്ള സാക്ഷാൽ തൈര് കൂടുതലായി ഉപയോഗിക്കുന്ന ആളുകൾ താമസിക്കുന്ന രാജ്യങ്ങളിൽ പൊതുവെ ആയുർദൈർഘ്യം കൂടുതലാണ് . അഥവാ ആയുസ്സു കൂടുതലുള്ള ആളുകളുടെ പട്ടിക എടുത്താൽ അവിടങ്ങളിൽ തൈരിന്റെ ഉപയോഗം കൂടുതലാണ് എന്നും കാണാം . ഇത് സയൻസ് ആണ് . സത്യമാണ് . കണക്കുകൾ അതിൻ്റെ കഥ പറയും.