നെടുംപറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ പൈങ്കുനി ഉത്രം ദേശീയ മഹോത്സവം

നന്ദിയോട്: നന്ദിയോട് പച്ച നെടുംപറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ പൈങ്കുനി ഉത്രം ദേശീയ മഹോത്സവം തൃക്കൊടിയേറി. ഇന്നലെ രാവിലെ 10.20 നും 10.35 നും മദ്ധ്യേ തന്ത്രി കണ്ഠരരു മോഹനരരു ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തൃക്കൊടിയേറ്റ് കർമ്മം നിർവഹിച്ചു.ദിവസവും രാവിലെ 7ന് ശ്രീഭൂതബലി, കലശപൂജ. ഉച്ചക്ക് 12ന് അന്നദാനം, 6.30 ന് വിളക്കും വിശേഷാൽ പൂജയും ഉണ്ടായിരിക്കും. ഇന്ന് 5.40 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം,7 ന് പുഷ്പാഭിഷേകം, 8 ന് അത്താഴപൂജ ,6.30ന് ഗാനമേള, 8 ന് നൃത്ത നിശ.പത്ത് ദിവസത്തെ ഉത്സവത്തോടനുബന്ധിച്ച് പാലോട് മുതൽ നന്ദിയോട് വരെ അഞ്ചു കിലോമീറ്റർ ചുറ്റളവിൽ ഉത്സവ മേഖലയായി കളക്ടർ പ്രഖ്യാപിച്ചിട്ടുണ്ട്. ക്ഷേത്രവും പരിസരവും ദീപാലങ്കാര പ്രഭയിലാണ്.കൂറ്റൻ വൈദ്യുത കമാനങ്ങളും പൂത്തിരി ആകാശ വിസ്മയ കാഴ്ചകളും ഒരുക്കിയിട്ടുണ്ട്.20 ന് നിറപറ സാംസ്കാരിക ഘോഷയാത്രയോടെയും ആറാട്ടോടെയും സമാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.