നാവായിക്കുളം ഫാർമേഴ്സ് വെൽഫെയർ സംഘത്തിന് പുതിയ ആസ്ഥാനമന്ദിരം ഒരുങ്ങുന്നു

നാവായിക്കുളം: നാവായിക്കുളം ഫാർമേഴ്സ് വെൽഫെയർ സംഘത്തിന് പുത്തൻ ആസ്ഥാനമന്ദിരം ഒരുങ്ങുന്നു. ഏകദേശം രണ്ട് കോടി രൂപ ചെലവിൽ അയ്യായിരം ചതുരശ്ര അടിയിൽ ഇരുനിലകളിലായി പണിയുന്ന കെട്ടിടത്തിന്റെ താഴത്തെ നില കൊമേഴ്സ്യൽ കോംപ്ലക്സ് ആയി പ്രവർത്തിക്കും. മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനവും, ശിലാഫലക അനാഛാദനവും മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ജി. വിജയകുമാർ അദ്ധ്യക്ഷനായി. വി. ജോയി എം.എൽ.എ, മടവൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. മടവൂർ അനിൽ, മുൻ കാർഷിക വികസന ബാങ്ക് പ്രസിഡന്റ് അഡ്വ. എസ്. ജയചന്ദ്രൻ, വർക്കല അസി. രജിസ്റ്റാർ ഡി. അരവിന്ദ്, ആറ്റിങ്ങൽ അസി. രജിസ്റ്റാർ പ്രഭിത്ത്, കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോർഡംഗം അഡ്വ. ജി. രാജു, നാവായിക്കുളം പഞ്ചായത്തംഗങ്ങളായ ഇ. ജലാൽ, ബി.കെ. പ്രസാദ്, സംഘം മുൻ ഓണററി സെക്രട്ടറി എൻ. രവീന്ദ്രൻ ഉണ്ണിത്താൻ, വർക്കല കാർഡ് ബാങ്ക് ഭരണസമിതിയംഗം അഡ്വ. സുധീർ തുടങ്ങിയവർ സംസാരിച്ചു. ബാങ്ക് ഭരണസമിതിയംഗം എസ്. ഹരിഹരൻ പിള്ള സ്വാഗതവും സെക്രട്ടറി ബി.എസ്. ജയശ്രീ നന്ദിയും പറഞ്ഞു .