മൂന്ന് പതിറ്റാണ്ടിന്റെ കാത്തിരിപ്പ് – നാവായിക്കുളം നൈനാംകോണം നിവാസികൾക്ക് പട്ടയം

നാവായിക്കുളം : മൂന്ന് പതിറ്റാണ്ടായി പട്ടയം ലഭിക്കണമെന്ന നൈനാംകോണം നിവാസികളുടെ സ്വപ്നം യാഥാർത്ഥ്യമായി. നാവായിക്കുളം മനോജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പട്ടയ വിതരണ മേളയിലാണ് നൈനാംകോണം നിവാസികൾക്ക് പട്ടയം നൽകിയത്.

വർക്കല എം.എൽ.എ അഡ്വ വി. ജോയി അധ്യക്ഷത വഹിച്ച യോഗത്തിൽ റവന്യൂ ഭവനനിർമ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ പട്ടയ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ കെ.വാസുകി ഐ.എ.എസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ആറ്റിങ്ങൽ എം.പി ഡോ.എ സമ്പത്ത് മുഖ്യാതിഥിയായി.
വർക്കല നഗരസഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസ്, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.കെ യൂസഫ്, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീജ ഷൈജുദേവ്, ജില്ലാപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി.പി മുരളി, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി രഞ്ജിത്ത്, ജില്ലാപഞ്ചായത്ത് മെമ്പർ കെ കൃഷ്ണൻകുട്ടി, വർക്കല ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സബീന ശശാങ്കൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ അടൂർ ഉണ്ണി, കെ തമ്പി, ഗിരിജ ബാലചന്ദ്രൻ,എ.എച്ച് സലിം, അഡ്വ അസിം ഹുസൈൻ, സുനിത ബാബു, സുമംഗല, ജനപ്രതിനിധികളായ ആസിഫ് കടയിൽ, പ്രസാദ്, ദിലീപ്, അഡ്വ ജയചന്ദ്രൻ, തിരുവനന്തപുരം സബ് കളക്ടർ ഇമ്പശേഖർ ഐഎഎസ് തുടങ്ങിവർ പങ്കെടുത്തു.