നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഞായറാഴ്ചകളിൽ പ്രഭാത ഭക്ഷണം

നെടുമങ്ങാട് : നെടുമങ്ങാട് പ്രവർത്തിക്കുന്ന ജീവകാരുണ്യ പ്രവർത്തകൻ അനന്ദു നെടുമങ്ങാടിന്റെ നേതൃത്വത്തിൽ സ്ഥിരമായി നെടുമങ്ങാട് ജില്ലാ ഹോസ്പിറ്റലിൽ പ്രഭാത ഭക്ഷണവിതരണത്തിനുള്ള ശ്രമങ്ങൾ ഒരുപാട് നടന്നിരുന്നു. എന്നാൽ ഒരുപാട് സംഘടനകൾ പിന്മാറിയ ഈ ദൗത്യം മൈത്രി ബ്ലഡ്‌ ഡോനേഷൻ ചാരിറ്റബിൾ ട്രസ്റ്റ്‌ ഏറ്റെടുക്കുകയും എല്ലാ ഞായറാഴ്ചയും പ്രഭാത ഭക്ഷണം നൽകാമെന്ന് അറിയിക്കുകയും ചെയ്തു.

നെടുമങ്ങാട് മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. അനന്ദു നെടുമങ്ങാട് ഭക്ഷണം വിതരണം ചെയ്തു. മൈത്രിയുടെ സ്ഥാപകനും സംസ്ഥാന പ്രെസിഡന്റുമായ രജീഷ് കൊല്ലം , അരുൺ ചിറയിൻകീഴ് , കനിവിന്റെ ചെയർമാൻ സഫീർ മന്നാനി , ആൻസി നെടുമങ്ങാട് , മോഹൻലാൽ ഫാൻസ്‌ ജില്ലാ കമ്മിറ്റി അംഗം നിതിൻ നെടുമങ്ങാട് എന്നിവരും മറ്റു ജീവ കാരുണ്യ പ്രവർത്തകരും പങ്കെടുത്തു. എല്ലാ ഞായറാഴ്ചയും ഇനി നെടുമങ്ങാട് ഹോസ്പിറ്റലിൽ മൈത്രിയുടെ പ്രഭാത ഭക്ഷണ വിതരണം ഉണ്ടായിരിക്കുന്നതാണ്.

സംശയങ്ങൾക്ക്:
9961525100 – അനന്ദു നെടുമങ്ങാട്