നെടുമങ്ങാട് വേങ്കോട്-മുളമുക്ക്-പത്താംകല്ല് റോഡ് തുറന്നു

നെടുമങ്ങാട്: നാട്ടുകാരുടെ ഏറെ നാളത്തെ മുറവിളിക്കൊടുവിൽ നവീകരണം പൂർത്തിയാക്കിയ വേങ്കോട്-മുളമുക്ക്-പത്താംകല്ല് റോഡ് സി. ദിവാകരൻ എം.എൽ.എ ജനങ്ങൾക്ക് തുറന്ന് കൊടുത്തു. പൊതുമരാമത്ത് വകുപ്പ് 4 കോടി രൂപ ചെലവഴിച്ച് മൂന്ന് കിലോമീറ്റർ നീളത്തിലും 5.50 മീറ്റർ വീതിയിലും നവീകരിച്ച റോഡ് ഗതാഗതക്കുരുക്ക് ഇല്ലാതെ പേരൂർക്കടയിൽ നിന്ന് വട്ടപ്പാറ എത്താൻ ഉപകരിക്കും. നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവന്റെ അദ്ധ്യക്ഷതയിൽ വാർഡ് കൗൺസിലർ പി. രാജീവ്‌ സ്വാഗതം പറഞ്ഞു. നെടുമങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ബി. ബിജു, കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അനില, സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. ആർ.ജയദേവൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്, നഗരസഭ വൈസ് ചെയർപേഴ്സൺ ലേഖാവിക്രമൻ, എസ്. റഹിയാനത്ത് ബീവി, കെ. സോമശേഖരൻ നായർ, കരിപ്പൂര് വിജയകുമാർ, കരകുളം നടരാജൻ, എ. ഷാജി, എസ്.എസ്. ബിജു, കെ.റഹീം, ബ്ലോക്ക് മെമ്പർ സുരേഷ്‌കുമാർ,കൗൺസിലർ ഒ. ലളിതാംബിക, കെ.രവീന്ദ്രൻ, കരിപ്പൂര് ഷാനവാസ്‌, ബിജു കെ.ആർ, ടി.എസ് ജയരാജ് തുടങ്ങിയവർ പ്രസംഗിച്ചു.