നെടുമങ്ങാട് നഗരസഭയുടെ ബഡ്സ് സ്കൂൾ തുറന്നു

നെടുമങ്ങാട് :നെടുമങ്ങാട് നഗരസഭയുടെ അരശുപറമ്പ് വാർഡിൽ നിർമാണം പൂർത്തീകരിച്ച ബഡ്സ് സ്കൂൾ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിച്ചു. നെടുമങ്ങാട് എം.എൽ.എ സി.ദിവാകരൻ , നെടുമങ്ങാട് നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ഹരികേശൻ നായർ, വാർഡ് കൗൺസിലർമാരായ അർജുൻ,കെ.ജെ ബിനു, നഗരസഭ സെക്രട്ടറി ബീന.എസ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.