
ആറ്റിങ്ങൽ: ശ്രീപാദം ട്രസ്റ്റിന് കീഴിലുള്ള വഞ്ചിയൂർ നിലമേൽക്കുന്ന് ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിൽ ചുറ്റമ്പലസമർപ്പണവും പ്രതിഷ്ഠാ വാർഷികവും നടന്നു.ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ചുറ്റമ്പലസമർപ്പണം നിർവഹിച്ചു.സുരേഷ് ഗോപി എം.പി സാംസ്കാരിക സമ്മേളന ഉദ്ഘാടനം ചെയ്തു.ശ്രീപാദം ട്രസ്റ്റ് പ്രസിഡന്റ് തോട്ടക്കാട് ശശി അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി വി.സി അഖിനേഷ് സ്വാഗതം പറഞ്ഞു.ക്ഷേത്ര മേൽശാന്തി ഗണേഷിനേയും,ക്ഷേത്ര ശില്പി സുനിൽ ബാബുവിനെയും ചുറ്റമ്പല നിർമ്മാണം നടത്തിയ ഷിനോജിനേയും ആദരിച്ചു.ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ വിനു ജി.അജിത്കുമാർ,അനിൽകുമാർ, വി ജിൻ, വിഷ്ണു എന്നിവർ സംസാരിച്ചു.