നികുതി പിരിവിൽ ഒറ്റൂർ പഞ്ചായത്ത്‌ ഒന്നാമതെത്തി

ഒറ്റൂർ: നൂറുശതമാനവും നികുതി പിരിച്ചെടുത്ത് നികുതി പിരിവിന്റെ കാര്യത്തിൽ ഒറ്റൂർ പഞ്ചായത്ത്‌ 2019 മാർച്ച്‌ 20-ന് തന്നെ ജില്ലയിൽ ഒന്നാമതെത്തി. ജീവനക്കാരുടെയും ഭരണസമിതിയുടെയും കൂട്ടായ പ്രവർത്തനമാണ് മികച്ച വിജയം നേടാനായത്. കില നൽകുന്ന ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ ജില്ലയിൽ ആദ്യമായി നേടിയ പഞ്ചായത്താണ് ഒറ്റൂർ. കഴിഞ്ഞവർഷവും നൂറു ശതമാനം നികുതി പിരിവും പദ്ധതി വിനിയോഗവും നേടിയിരുന്നു.