ഒറ്റൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് വീൽചെയറും കിടപ്പ് രോഗികൾക്ക് ധന സഹായവും

ഒറ്റൂർ : കല്ലമ്പലം മണമ്പൂർകോണം ചാവരുകാവ് ആറാട്ട് ഘോഷയാത്രയോട് അനുബന്ധിച്ചു ഞെക്കാട് പോസ്റ്റ്‌ ഓഫീസ് പൗരസമിതിയും ഐകൺസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും സംയുക്തമായി ചേർന്ന് ഒറ്റൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് വീൽ ചെയറും , ഡിഷ്‌ ആന്റിനയും കസേരയും നൽകി. കൂടാതെ കിടപ്പു രോഗികൾക്ക് ധന സഹായവും നൽകി. കല്ലമ്പലം പോലീസ് സ്റ്റേഷൻ എസ്‌.ഐ അഭിലാഷ് വീൽചെയറും മറ്റും ഡോക്ടർ ഷീജക്ക് കൈമാറി. വാർഡ് മെമ്പർ അജി , മിനി മോൾ , ലിജ ,ഗോപാലകൃഷ്ണകുറിപ്പ് , സിനിമ നടൻ ഞെക്കാട് രാജൻ , സംഘടനാ ഭാരവാഹികളായ പ്രസിഡന്റ് ലിനിൽ കുമാർ, സെക്രട്ടറി ജയൻ, വൈസ് പ്രസിഡന്റ് ബിന്നി, ജോയിൻ സെക്രട്ടറി ജിനീ, ട്രെഷറർ രാജീവ്, കുമാർ ,ഷെറിൻ ,പ്രഭാഷ് തുങ്ങിയവർ പങ്കെടുത്തു.