പള്ളിപ്പുറത്ത് ചെല്ലയ്യൻ ചെട്ടിയാർ സ്മാരക അംഗൻവാടിയുടെ പുതിയ മന്ദിരം തുറന്നു

അണ്ടൂർക്കോണം : അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തും സാമൂഹികക്ഷേമ വകുപ്പും സംയുക്തമായി 14 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച പള്ളിപ്പുറം വാർഡിലെ പതിനേഴാം നമ്പർ ചെല്ലയ്യൻ ചെട്ടിയാർ സ്മാരക അംഗൻവാടിയുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നടന്നു. അംഗൻവാടി അങ്കണത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പൊടിമോൻ അഷറഫിന്റെ അധ്യക്ഷതയിൽ അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ആർ.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലാപഞ്ചായത്ത് മെമ്പർ എം.ജലീൽ മുഖ്യപ്രഭാഷണം നടത്തി. അഡ്വ അൽത്താഫ്, എ.കൃഷ്ണൻകുട്ടി,ബുഷ്‌റ നവാസ്, എം.സുനിത, സി കൃഷ്ണൻ, വി. ജയചന്ദ്രൻ, ബി ശിവപ്രസാദ്, പ്രദീപ് വി കൃഷ്ണൻ, ഗീതാകുമാരി, ബിന്ദു കുമാരി, സെൽവൻ.സി തുടങ്ങിയവർ സംസാരിച്ചു. കെ വിജയകുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ ജയലക്ഷ്മി കൃതജ്ഞത രേഖപ്പെടുത്തി.