കാരുണ്യം തേടുന്നവർക്ക് ആശ്വാസമായി പനവൂർ കാരുണ്യതീരം ചാരിറ്റബിൾ സൊസൈറ്റി

പനവൂർ : ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി കാരുണ്യ തീരം ചാരിറ്റബിൾ സൊസൈറ്റി മാതൃകയാകുന്നു. ചികിത്സയ്ക്ക് ആവശ്യമായ പണവും ഒരുനേരത്തെ വിശപ്പിന് ഭക്ഷണവും ഇല്ലാത്തവർക്കു അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് മനസ്സിലാക്കി സഹായങ്ങൾ എത്തിച്ചു കൊടുക്കണം എന്ന ഉദ്ദേശത്തോടുക്കൂടി ജനുവരി ഒന്ന് മുതൽ ആരംഭിച്ച കാരുണ്യതീരം ചാരിറ്റബിൾ സൊസൈറ്റി പനവൂർ പുത്തൻപള്ളി ബ്രദഴ്സ് ചാരിറ്റി പ്രവർത്തനങ്ങൾ നിർധരയവർക്ക് ആശ്വാസമായി മാറുകയാണ്.

ബിലാൽ എന്ന സഹോദന്റെ മകളുടെ ചികിത്സക്ക് വേണ്ടിയുള്ള 35,000 രൂപയും
മൂഴിയിൽ ഉള്ള ലൈലബീവിക്ക് ഭക്ഷണത്തിന് ആവശ്യം ഉള്ള സാധനങൾ ട്രസ്റ്റ് അംഗങ്ങൾ കൈമാറി.
കാരുണ്യതീരം ചാരിറ്റബിൾ സൊസെയിറ്റി കമ്മറ്റിയുടെ
പ്രസിഡന്റ്-നജുമൽ -7025884850
സെക്രട്ടറി -അർഷാദ് -8593932147
ട്രഷറർ -നജിം -9746241029