പനവൂരിൽ ക്ലബ്ബുകള്‍ക്ക് സ്പോർട്സ് കിറ്റുകൾ നൽകി

പനവൂർ : പനവൂര്‍ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കി വരുന്ന തദ്ദേശ സ്വയംഭരണതല കായിക വികസന പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ യൂത്ത് ക്ലബ്ബുകള്‍ക്കുള്ള കായിക കിറ്റുകളുടെ വിതരണം അഡ്വ.ഡി.കെ.മുരളി എം.എല്‍.എ നിര്‍വ്വഹിച്ചു,ഗാമപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.എസ്.വി,കിഷോറിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വൈസ് പ്രസിഡന്‍റ് എസ്.മിനി സ്വാഗതം പറഞ്ഞു.ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ പി,സുഷ,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ബിനുവിനോദ്,വാര്‍ഡ് മെമ്പര്‍മാരായ വി.എെ.സുനിത,മൊട്ടക്കാവ് രാജന്‍,പനവൂര്‍ ഷറഫ്,ഒ.കലാകുമാരി,കെ.അംബിക,കെ.സുലോചന,ഗ്രാമപഞ്ചായത്ത്  സെക്രട്ടറി സന്തോഷ്കുമാര്‍ ജെ.എസ്,യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ തന്‍സീര്‍ എന്നിവര്‍ പങ്കെടുത്തു