പറകുന്ന് – പണയിൽ ക്ഷേത്രം റോഡ് യാഥാർത്ഥ്യമാകുന്നു

നാവായിക്കുളം: കഴിഞ്ഞ കുറേവർഷങ്ങളായി ഗതാഗതയോഗ്യമല്ലാതിരുന്ന നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ പറകുന്ന് – പണയിൽ ക്ഷേത്രം റോഡിന്റെ നിർമ്മാണ പ്രവർത്തനോദ്ഘാടനം അഡ്വ വി.ജോയ് എം.എൽ.എ നിർവഹിച്ചു. ജിതിൻചന്ദ്, മുരളീധരൻപിള്ള, രമണൻ, സരളഭായ്, രാധാകൃഷ്ണൻ, വിദ്യാസാഗർ, തുടങ്ങിവർ പങ്കെടുത്തു