‘പാസ്റ്റി’ന്റെ ലോഗോ പ്രകാശനം

തട്ടത്തുമല: തട്ടത്തുമല ഗവ ഹയർസെക്കന്ററി സ്കൂളിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ പാസ്റ്റിന്റെ ലോഗോ പ്രകാശനം ചെയ്തു.ലോഗോ പ്രകാശനം പഴയകുന്നുമ്മേൽ പഞ്ചായത്തംഗം ജി.എൽ.അജിഷ് നിർവഹിച്ചു.പാസ്റ്റ് ഭാരവാഹികളായ അനീഷ് എസ്,അജു എസ്. എസ്, ഇ. എ സജീം,ജയശങ്കർ .ജി,പി.പി ബാബു,പി .ബിനു,രാജേഷ്, സന്ദീപ്,അനൂപ്,പ്രജിത്ത് എം.ജി,പി .ടി .എ പ്രസിഡന്റ് എസ് .യഹിയ തുടങ്ങിയവർ സംസാരിച്ചു.പാസ്റ്റിന്റെ നേതൃത്വത്തിൽ സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഗമം മിഴിയരങ്ങ് ഏപ്രിൽ 7ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതിന്റെ ഭാഗമായി വോളിബാൾ മത്സരം, പ്രസംഗ മത്സരം, ക്വിസ് മത്സരം തുടങ്ങിയവ ഏപ്രിൽ ആദ്യവാരം സ്കൂളിൽ സംഘടിപ്പിക്കും