പാലിയേറ്റീവ് കുടുംബ സംഗമത്തിൽ പാവങ്ങൾക്കൊരു കൈതാങ്ങ് ചാരിറ്റബിൾ സൊസൈറ്റിയുടെ പങ്കാളിത്തം

മുദാക്കൽ : മുദാക്കൽ പി.എച്ച്.സി പാലിയേറ്റീവ് കുടുംബ സംഗമത്തിൽ പാവങ്ങൾക്കൊരു കൈതാങ്ങ് ചാരിറ്റബിൾ സൊസൈറ്റിയും പഞ്ചായത്തിനോട് പങ്കാളിത്തം രേഖപ്പെടുത്തി.

25 കിടപ്പു രോഗികൾക്കു ബെഡ്ഷീറ്റുകൾ നൽകി. കൂടാതെ വീൽചെയർ വാങ്ങാനുള്ള ചെക്ക് പഞ്ചായത്തിൽ നിന്നും ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ്‌ ഷിബു പാണച്ചേരി കൈപ്പറ്റി. തദവസരത്തിൽ പങ്കെടുത്ത എല്ലാ പൊതുപ്രവർത്തകർക്കും, പഞ്ചായത്ത് ഭാരവാഹികൾക്കും പാവങ്ങൾക്ക് ഒരു കൈത്താങ്ങ് ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി സതീഷ് കുമാർ നന്ദി അറിയിച്ചു.