പഴയകുന്നുമ്മേൽ എൽഡിഎഫ് കൺവെൻഷൻ

പാഴാകുന്നുമ്മേൽ : ആറ്റിങ്ങൽ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. എ. സമ്പത്തിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി എൽ.ഡി.എഫ് പഴയകുന്നുമ്മേൽ മേഖലാ കൺവെൻഷൻ സംഘടിപ്പിച്ചു. രാജാ രവിവർമ്മാ ആർട്ട് ​ഗ്യാലറിയിൽ സംഘടിപ്പിച്ച കൺവെൻഷൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യു.എസ്. സുജിത്ത് അദ്ധ്യക്ഷനായി. സി.പി.എം കിളിമാനൂർ ഏരിയാ സെക്രട്ടറി അഡ്വ. എസ്. ജയചന്ദ്രൻ, എം. ഷാജഹാൻ, എ.എം. റാഫി, എം. മൈതീൻ കുഞ്ഞ്, വല്ലൂർ രാജീവ്, കിളിമാനൂർ പ്രസന്നൻ, എസ്. സിന്ധു തുടങ്ങിയവർ സംസാരിച്ചു. ആർ.കെ. ബൈജു സ്വാ​ഗതവും രത്നാകരൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി യു.എസ്. സുജിത്ത് (ചെയർമാൻ), ആർ.കെ. ബൈജു (ജനറൽ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.