ഫാസിസത്തിനെതിരെ വോട്ട് അഭ്യർത്ഥിച്ച് ആറ്റിങ്ങലിൽ പിഡിപി സ്ഥാനാർഥി മാഹീൻ തേവരുപാറ

ആറ്റിങ്ങൽ : ആറ്റിങ്ങൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ പിഡിപി സ്ഥാനാർഥിയായ മാഹീൻ തേവരുപാറ തെരഞ്ഞെടുപ്പ് പ്രചരണം നടത്തി. കടുവയിൽപള്ളിയിൽ നിന്നാരംഭിച്ച പ്രചരണത്തിന് കല്ലമ്പലം, ആലംകോട്, ആറ്റിങ്ങൽ എന്നിവിടങ്ങളിൽ സ്വീകരണം നൽകി. പിന്നോക്ക വിഭാഗക്കാരെ മുന്നിലേക്ക് കൊണ്ടു വരാനാണ് പിഡിപി ശ്രമിക്കുന്നതെന്ന് മാഹീൻ തേവരുപാറ പറഞ്ഞു. ഫാസിസത്തെ ഇല്ലായ്മ ചെയ്യണമെങ്കിൽ പിഡിപി വിജയിക്കണമെന്നും ഭക്ഷ്യ സ്വാതന്ത്ര്യം നിശ്ചയിക്കേണ്ടത് ഏതെങ്കിലും ഒരു സർക്കാർ അല്ലെന്നും ഗോവധത്തിന്റെ പേരിൽ കൊലപാതകങ്ങൾ സൃഷ്ടിക്കുന്ന ഫാസിസ്റ്റ് ശക്തികൾക്കെതിരെ ശക്തമായി പ്രതിരോധിക്കാൻ പിഡിപിക്ക് വോട്ട് ചെയ്യണമെന്നും മാഹീൻ തേവരുപാറ പറഞ്ഞു.

പിഡിപിയുടെ വിദ്യാർത്ഥി സംഘടനയായ ഐ.എസ്‌.എഫിന്റെ സംസ്ഥാന കോർഡിനേറ്ററാണ് മാഹീൻ തേവരുപാറ. ആറ്റിങ്ങലിലെ വിവിധ സ്ഥലങ്ങളിൽ നടന്ന പ്രചരണത്തിൽ പിഡിപി ജില്ലാ പ്രസിഡന്റ്‌ പാച്ചറ സലാഹുദ്ധീൻ, ജില്ലാ സെക്രട്ടറി അഷ്‌റഫ്‌ നഗരൂർ, സംസ്ഥാന ജനറൽ സെക്രട്ടറി മൈലക്കാട് ഷാ തുടങ്ങിയവർ പങ്കെടുത്തു