
പെരിങ്ങമ്മല: പെരിങ്ങമ്മല ദൈവപ്പുര വേലംകോണം സ്വദേശി ദീപു എന്നു വിളിക്കുന്ന മുഹമ്മദ് സജീറി(32)ന്റെ മരണവുമായി ബന്ധപ്പെട്ടു ഭാര്യയും കാമുകനും അറസ്റ്റിൽ. ഭാര്യ വാമനപുരം ആനച്ചൽ ലക്ഷം വീട് കോളനി സ്വദേശി ഷിബിന(29), കാമുകൻ അരുവിക്കര കൊണ്ണി കട്ടറകുഴി ഗോകുൽ വിലാസത്തിൽ ഗോകുൽ (28) എന്നിവരാണ് അറസ്റ്റിലായത്.
ക്രിസ്തുമത വിശ്വാസിയായിരുന്ന ദീപു ഏഴു വർഷം മുൻപ് ഇസ്ലാം മതം സ്വീകരിച്ചാണ് ഷിബിനയെ വിവാഹം കഴിച്ചത്.
ഒരു മകളുണ്ട്. എന്നാൽ ഷിബിന ഗോകുലമായി അടുപ്പത്തിലായി. അടുത്തിടെ ഭർത്താവിനെയും ആറ് വയസ്സുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് ഗോകുലിനൊപ്പം ഷിബിന പോയി. മനോവിഷമത്തിൽ ദീപു കഴിഞ്ഞ മാസം ഏഴിന് തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിരുന്നു. പാലോട് സിഐ കെ.ബി. മനോജ്കുമാർ, എസ്ഐ അഷറഫ്, എഎസ്ഐ ഇർഷാദ്, സിപിഒമാരായ സാജൻ, രാജേഷ്, വനിത സിപിഒ നസീറ എന്നിവരാണ് അറസ്റ്റ് ചെയ്തത്..