പെരുങ്ങുഴി മേഖലാ തിരഞ്ഞെടുപ്പ് കൺവെൻഷൻ

അഴൂർ  : ആറ്റിങ്ങൽ പാർലമെൻ്റ് മണ്ഡലം എൽ. ഡി .എഫ് സ്ഥാനാർത്ഥി ഡോ. എ .സമ്പത്തിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഭാഗമായി നടന്ന പെരുങ്ങുഴി മേഖലാ തിരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സി .അജയകുമാർ ഉദ്ഘാടനം ചെയ്തു. അഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന കൺവെൻഷനിൽ സി .പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു.സി.പി. എം ജില്ലാ കമ്മിറ്റി അംഗം ആർ. സുഭാഷ്, കയർഫെഡ് ചെയർമാൻ അഡ്വ.എൻ. സായികുമാർ,അഴൂർ ലോക്കൽ സെക്രട്ടറി ബി. മുരളീധരൻ നായർ, മംഗലപുരം ഏര്യാ കമ്മിറ്റി അംഗം ആർ അനിൽ,കവിതാസന്തോഷ് (സി.പി.ഐ), കെ .ഷാജി (എൻ.സി.പി), അക്ബർ (കോൺഗ്രസ് -എസ്) അഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി .ഇന്ദിര തുടങ്ങിയവർ സംസാരിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. അജിത്ത് സ്വാഗതം പറഞ്ഞു.തിരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികളായി സതീശൻ (ചെയർമാൻ), ആർ .അജിത്ത് (കൺവീനർ) എന്നിവരടങ്ങുന്ന 251 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.