കോൺഗ്രസ് ഇന്ത്യൻ ആർമിയുടെ ആത്മധൈര്യത്തെ അപമാനിക്കുന്നെന്ന് പ്രധാനമന്ത്രി 

പാകിസ്താന്റെ ദേശീയ ദിനാഘോഷത്തിൽ പങ്കെടുക്കുന്ന കോൺഗ്രസ് ഇന്ത്യൻസേനയുടെ ആത്മവീര്യത്തെ വെല്ലുവിളിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിപ്രായപ്പെട്ടു . കോൺഗ്രസിന്റെ സാം പിട്രോഡ പുൽവാമ ആക്രമണത്തിന് ശേഷം സേന കൈക്കൊണ്ട നടപടികളെ തൃണവല്ഗണിക്കുന്നത് നല്ല രീതി അല്ലെന്നും ഇന്ത്യൻ ജനത ഇതിനു കോൺഗ്രസിന് മാപ്പ് നൽകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു . തീവ്രവാദികൾക്കു സ്വാഭാവിക  അഭയം നൽകുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് മോഡി കുറ്റപ്പെടുത്തി . തീവ്രവാദികൾക്ക് അവർ അർഹിക്കുന്ന തിരിച്ചടി പലിശ ചേർത്ത് ഇന്ത്യ നൽകുമെന്നും മോഡി പറഞ്ഞു