ഓമുങ് കുമാർ സംവിധാനം ചെയ്‌ത ” പിഎം നരേന്ദ്ര മോഡി ” സിനിമ ഏപ്രിൽ 5 ന് തീയേറ്ററുകളിൽ

നരേന്ദ്ര മോദിയുടെ ബയോ പിക് സിനിമ ഏപ്രിൽ 5 ന് തീയേറ്ററുകളിൽ എത്തുന്ന വിധത്തിൽ ഒരുക്കങ്ങൾ പൂർത്തിയാവുകയും ആദ്യ ട്രെയ്‌ലർ പുറത്തിവിടുകയും ചെയ്തു. ട്രെയിലറിന് സമ്മിശ്ര പ്രതികരണമാണ് ഉണ്ടായിരിക്കുന്നത് . 100 കോടിയുടെ കഥ എന്ന് പറഞ്ഞാണ് മോദിയുടെ ചീവിത ചരിത്ര കഥ സംവിധായകൻ ഓമുങ് കുമാർ അനാവരണം ചെയ്യുന്നത്.  വിവേക് ഒബ്‌റോയ് ആണ് നരേന്ദ്രമോഡിയായി അഭിനയിക്കുന്നത് . ബാല്യത്തിലെ ചായക്കച്ചവടം മുതൽ പ്രധാനമന്ത്രി ആകുന്നതുവരെയുള്ള ജീവിതമാണ് പിഎം നരേന്ദ്രമോദി എന്ന ഹിന്ദി ചിത്രത്തിലെ പ്രതിപാദ്യം.

ഇപ്പോൾ സിനിമ റിലീസ് ചെയ്യിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുമാത്രമാണെന്ന് പ്രതിപക്ഷത്തെ പലരും അഭിപ്രായപ്പെടുന്നു ബി. ട്രെയിലറിലെ മോഡി ഡയലോഗുകൾക്കെതിരെ നിരവധി ട്രോളുകളും ഇറങ്ങിക്കഴിഞ്ഞു .

( ട്രെയ്‌ലർ കാണാം )