പോളിയോ തുള്ളിമരുന്ന് വിതരണം ഞായറാഴ്ച (മാർച്ച് 10)

ഇതരസംസ്ഥാനക്കാരായ അഞ്ച് വയസ്സുവരെയുള്ള കുട്ടികൾക്ക് മാർച്ച് 10 ഞായറാഴ്ച പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.പി പ്രീത അറിയിച്ചു. പ്രധാന റെയിൽവെ സ്റ്റേഷനുകൾ (തിരുവനന്തപുരം സെൻട്രൽ, പേട്ട, കൊച്ചുവേളി, വർക്കല) പ്രധാന ബസ് സ്റ്റാന്റുകൾ, അതിർത്തി പ്രദേശങ്ങളിലെ ബസ് സ്റ്റാന്റുകൾ എന്നിവിടങ്ങളിൽ ഇതിനായി ബൂത്തുകൾ ക്രമീകരിക്കും. കൂടാതെ ജില്ലയിൽ താമസിക്കുന്ന 1523 ഇതര സംസ്ഥാനകുട്ടികൾക്ക് ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും പോൡയാ മരുന്ന് നൽകും. ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും അറിയിപ്പിൽ പറയുന്നു.