പൂവച്ചൽ ഗവ.യു.പി.സ്കൂൾ വാർഷിക നിറവിൽ

പൂവച്ചൽ: പൂവച്ചൽ ഗവ.യു.പി.സ്കൂൾ വാർഷികം കെ.എസ്. ശബരീനാഥൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് ജി.ഒ. ഷാജി അദ്ധ്യത വഹിച്ചു. കവി ഗിരീഷ് പുലിയൂർ ചടങ്ങിൽ മുഖ്യാതിഥിയായി. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. അജിതകുമാരി എൻഡോവ്മെന്റ് വിതരണവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. മണികണ്ഠൻ കയ്യെഴുത്ത് മാസിക പ്രകാശനവും പി.ടി.എ.ജോയിന്റ് കൺവീനർ ബഷീർ വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. എസ്. ഉദയകുമാർ, നാസറുദീൻ, പി.പി.പ്രവീണ, അജികുമാർ, ജുനൈദ്, എസ്. ശ്രീകല, ഹെഡ്മിസ്ട്രസ് ഗീത, സ്റ്റാഫ് സെക്രട്ടറി അരുൺ കുമാർ എന്നിവർ പങ്കെടുത്തു.