വയനാട്ടിൽ രാഹുൽ ഗാന്ധി സ്ഥാനാർഥിയാകും

രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാര്ഥിയാകുമെന്ന് സ്ഥിരീകരിച്ച് കെപിസിസി. ആവശ്യം രാഹുൽ ഗാന്ധിയുടെ പരിഗണനയിലെന്ന് നേരത്തെ ഉമ്മൻചാണ്ടി അറിയിച്ചിരുന്നു. ഉച്ചക്ക് മണിയോടെ എഐസിസി യുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ടി സിദ്ദിഖിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പിന്മാറാനുള്ള സന്നദ്ധത സിദ്ധിഖും അറിയിച്ചു. ദക്ഷിണേന്ത്യയിൽ നിന്ന് രാഹുൽ മത്സരിച്ചാൽ പാർട്ടിക്ക് കൂടുതൽ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

നേരത്തെ കർണാടക പിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ടു റാവു കർണ്ണാടകയിൽ നിന്ന് മത്സരിക്കണം എന്നാവശ്യപ്പെട്ട് രാഹുലിന് കത്തയച്ചിരുന്നു. രാഹുൽ കർണ്ണാടകയിൽ നിന്ന് ജനവിധി തേടിയാൽ കോൺഗ്രസ് സംവിധാനം പ്രതിസന്ധികളിൽ നിന്ന് മുക്തമായി സജീവമാകും എന്നായിരുന്നു ദിനേശ് ഗുണ്ടുറാവുവിന്‍റെ നിർദ്ദേശം. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല രാഹുൽജിക്ക് വയനാട് മത്സരിച്ചുകൂടേ?’ എന്ന് ചോദിച്ചിരുന്നു.