പുന്നോട്- കൂരയിൽ-മുല്ലനല്ലൂർ റോഡ് തുറന്നു

നാവായിക്കുളം : നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ 25 വർഷത്തിലധികമായി പൂർണമായും ഗതാഗത യോഗ്യമല്ലാതിരുന്ന രണ്ട് കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പുന്നോട്- കൂരയിൽ-മുല്ലനല്ലൂർ റോഡ് തുറന്നു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 38 ലക്ഷം രൂപ ചിലവഴിച്ചാണ് നിർമാണം പൂർത്തീകരിച്ചത്. അഡ്വ വി ജോയ് എംഎൽഎ ഉദ്‌ഘാടനം ചെയ്തു. സഫർ മരുതികുന്ന് അധ്യക്ഷത വഹിച്ചു. നജീബ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ജനപ്രതിനിധികൾ, നാട്ടുകാർ പങ്കെടുത്തു.