അമ്മ മാതാ പരിവ്രാജികയെ സമ്പത്ത് സന്ദർശിച്ചു

തൊളിക്കോട് : തൊളിക്കോട് വിനോബാനികേതൻ ആശ്രമത്തിലെ അമ്മ മാതാ പരിവ്രാജികയെ ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി ഡോ. എ. സമ്പത്ത് സന്ദർശിച്ചു. സ്വാതന്ത്യ സമരത്തിൽ ഇഷ്ടപ്പെട്ട് ആചാര്യൻ വിനോബാ ബാവായുടെ ശിശ്യയായി ഭൂദാന പ്രസ്ഥാനം ആദിവാസി സംരക്ഷണം ഹരി ജനോദ്ധാരണം, സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസ സഹായവും മുതലായ വിഷയങ്ങൾ ഏറ്റെടുത്ത് പ്രവർത്തച്ചിരുന്നു. 1957 ൽ ഇ എം എസ് സർക്കാറിന്റെ കാലത്ത് ആചാര്യൻ വിനോബാ ഭാവേ കേരളം സന്ദർശിച്ചപ്പോൾ അമ്മയുടെ ആശ്രമം സന്ദർശിച്ചു. വിവിധങ്ങളായ
അന്ധകാരത്തിൽ കഴിഞ്ഞിരുന്ന ആദിവാസി സമൂഹത്തെയും ഹരിജനങ്ങളേയും സമൂഹത്തിൽ ഒറ്റപ്പെട്ടു പോയവരേയും ഉദ്ധരിക്കാൻ ‘അമ്മ നടത്തിയ പ്രവർത്തനങ്ങളെ സമ്പത്ത് സ്നേഹത്തോടെ സ്മരിച്ചു.