നഗരൂരിൽ സഞ്ജീവനി വയോജന ക്ലബ്‌ സമ്പത്ത് എം.പി തുറന്നു

നഗരൂർ : കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള സഞ്ജീവനി വയോജന ക്ലബിന്റെ ഉദ്ഘാടനം നഗരൂർ പൊയ്ക വിള മാതൃകാ അങ്കണവാടിയിൽ ആറ്റിങ്ങൽ ഡോ.എ.സമ്പത്ത് എം.പി നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈജു ദേവ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സുഭാഷ്,നഗരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.രഘു,ബേബി സുധ, എൽ. ശാലിനി, കെ.വത്സലകുമാർ,ജെ.മാലതി അമ്മ,ഡോ.കെ.എൻ.രാമൻ നായർ ,സുഗതൻ, സി.ഡി.പി.ഒ.ടി.ആർ.ഷീലാകുമാരി എന്നിവർ സംസാരിച്ചു.