സായിസ്പർശ് ഓട്ടിസം സെന്ററിന്റെ വാർഷികാഘോഷം

തോന്നയ്ക്കൽ : സായിസ്പർശ് ഓട്ടിസം സെൻററിന്റെ വാർഷികാഘോഷം തോന്നയ്ക്കൽ സായിഗ്രാമം സായിഗണേഷ് ഹാളിൽ വെച്ച് നടന്നു. ബി. ജയചന്ദ്രൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത ചലചിത്ര പിന്നണി ഗായിക ഡോ. ബി അരുന്ധതി ഉദ്ഘാടനം നിർവഹിച്ചു. ഇളമ്പ ഉണ്ണികൃഷ്ണൻ, ഡോ വി വിജയൻ, ഇ.എസ് അശോക്കുമാർ, പ്രദീപ്‌ പി.എസ്‌ എന്നിവർ സംസാരിച്ചു. ജയകുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഭുവനേശ് നെൽവീഥി കൃതജ്ഞത രേഖപ്പെടുത്തി