ചാവർകോട് സ്കൂൾ വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

ചാവർകോട്: പത്താംക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചാവർകോട് മുത്താന ഫർസാന മൻസിലിൽ ഷാക്കിറിന്റെയും ഹസീനയുടെയും മകൾ ഫർസാന (15) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. പുറത്തുപോയിരുന്ന വീട്ടുകാർ തിരികെയെത്തുമ്പോൾ മുറിക്കുള്ളിലെ ഫാൻ ഹുക്കിൽ തൂങ്ങി മരിച്ച നിലയിൽ ഫർസാനയെ കണ്ടെത്തുകയായിരുന്നു. അയൽവാസിയുടെ മാവിൽ നിന്ന് മാങ്ങ പറിച്ചതിന് വഴക്ക് പറഞ്ഞ മനോവിഷമമാണ് സംഭവത്തിനു പിന്നിലെന്ന് പ്രാഥമിക നിഗമനം. കല്ലമ്പലം പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.