
ആറ്റിങ്ങൽ : എസ് ഡി പി.ഐ ആറ്റിങ്ങൽ ലോകസഭ മണ്ഡലം സ്ഥാനാർത്ഥി അജ്മൽ ഇസ്മായിൽ ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികളെ സന്ദർശിച്ചു. ഇന്ന് രാവിലെയാണ് അജ്മൽ ഇസ്മായിൽ ശിവഗിരിയിലെത്തിയത്. ജില്ലാ സെക്രട്ടറി സിയാദ് തൊളിക്കോട്, തൊളിക്കോട് ഗ്രാമപഞ്ചായത്ത് മെമ്പർ അഷ്കർ തൊളിക്കോട്,വർക്കല മണ്ഡലം പ്രസിഡന്റ് സ്വാലിഹ് മൗലവി, വൈസ് പ്രസിഡന്റ് യൂസഫ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.