ഷഫീഖ് ഖാസിമി പ്രതിയായ കേസ് – പെണ്‍കുട്ടി ചൈല്‍ഡ് ലൈനിൽ തുടരണമെന്ന് ഹൈക്കോടതി

ഹൈക്കോടതി : ഷഫീഖ് ഖാസിമി പ്രതിയായ ബലാത്സംഗ കേസിലെ ഇരയായ പെണ്‍കുട്ടി ചൈല്‍ഡ് ലൈനിന്റെ സംരക്ഷണയില്‍ തന്നെ തുടരണമെന്ന് ഹൈക്കോടതി. നാളെ നടക്കുന്ന പരീക്ഷ സിഡബ്ല്യുസി  സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് തന്നെ പോയി എഴുതി വരണമെന്ന് കോടതി നിര്‍ദശിച്ചു.

കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മാതാവ് സമര്‍പ്പിച്ച ഹര്‍ജി വിധി പറയാന്‍ മാറ്റി. ഇരയായ പെണ്‍കുട്ടി ഇന്ന് നേരിട്ട് എത്തി മാതാവിനൊപ്പം പോകണമെന്ന് ആവശ്യപ്പെട്ടിരുന്നു.മാതാവിനൊപ്പം വിട്ടാല്‍ പോലീസ് സംരക്ഷണം നല്‍കാമെന്ന് സര്‍ക്കാരും അറിയിച്ചു.

എന്നാല്‍ ഇക്കാര്യത്തില്‍  ഉടന്‍ തീരുമാനമെടുക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.