
തിരുവനന്തപുരം: പ്രണവപത്മം പുരസ്ക്കാരം ഏറ്റുവാങ്ങാനായി എത്തിച്ചേരുന്ന മോഹന്‍ലാലിനെ വരവേല്‍ക്കാന്‍ ശാന്തിഗിരി ആശ്രമം ഒരുങ്ങിക്കഴിഞ്ഞു. മാർച്ച് 25ന് വൈകുന്നേരം അഞ്ചിന് പരിപാടികള്‍ ആരംഭിക്കും. മലയാളത്തിന്റെ പ്രിയ നടന് ശാന്തിഗിരിയിലെത്തുന്പോള് അത് നാടിന്റെ ഉത്സവമായി മാറും. നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി ജലാനാഥ് ഖനാല്‍ ആണ് പുരസ്കാരം നല്‍കുന്നത്. 50000 പേരെ ഉള്ക്കൊള്ളാന്ശേഷിയുള്ള ആഡിറ്റോറിയത്തിന്റെ പണിപുരോഗമിക്കുകയാണ്. 60അടി നീളവും40അടിവീതിയുമുള്ള വേദിയാണ് തയ്യാറാകുന്നത്. 1000സ്ക്വയര്‍ഫീറ്റ് വ്സ്ത്രുതിയുള്ള എല്‍.ഇ ഡിസ്ക്രീന്, വേദിയില്‍ നടക്കുന്ന പരിപാടികള്‍ക്ക് കൂടുതല്‍ മിഴിവേകും. ലൈവ് സംപ്രേക്ഷണവും നടക്കും. 240 അടി നീളവും 84അടി വീതിയുമുള്ള പന്തലാണ് പുരസ്ക്കാരദാന ചടങ്ങിനായി ശാന്തിഗിരി ഗ്രൌണ്ടില് ഒരുങ്ങുന്നത്. മോഹന്ലാലിനെനെ വരവേല്‍ക്കുന്ന ശാന്തിഗിരി സിദ്ധമെഡിക്കല്കോളേജിലെ കുട്ടികള്‍ പ്രത്യേക നൃത്തപരിപാടിയ്ക്ക് രൂപംനല്കി.അതിന്റെപരിശീലനം കോളേജില്‍ ആവേശത്തോടുകൂടിനടന്നു വരുകയാണ്. ഇതുകൂടാതെ കോളേജ് വിദ്യാര്‍ത്ഥികള്‍ മോഹന്‍ലാലുമായി മുഖാമുഖംപരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. , വേദിയില്പുരസ്ക്കാരം സമര്‍പ്പണത്തിന് ശേഷമായിരിക്കും കുട്ടികളുമായി മോഹന്‍ലാല്‍ സംവദിക്കുക. എല്ലാ പ്രവര്‍ത്തനങ്ങളും കോര്‍ത്തിണക്കുന്ന മികച്ചസംഘാടകന്റെ വേഷത്തില്‍ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി എല്ലായിടത്തും നിറ സാന്നിദ്ധ്യമാകുന്നുണ്ട്. സംവിധായകന് വി.എ.ശ്രീകുമാര്‍ മേനോനാണ് പരിപാടികള്‍ സജ്ജീകരിക്കുന്നത്.
മന്ത്രിമാര്‍ എം.പിമാര്‍,എം.എല്‍.എമാര്‍ ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ രാഷ്ട്രീയകലാസാംസ്ക്കാരിക സാഹിത്യനായകന്മാര് ഉദ്യോഗസ്ഥ പ്രമുഖര്‍ എന്നിങ്ങനെ പ്രമുഖരുടെ നീണ്ട നിരതന്നെ പങ്കെടുക്കുവാനായി എത്തുന്നുണ്ട്. പുരസ്കാര സമ്മാന വേദിയില്‍ വച്ച് ഡോ. ജോർജ് ഓണക്കൂറിന്റെആത്മകഥയായ ‘ഹൃദയരാഗങ്ങൾ’എന്ന പുസ്തകത്തിന്റെ പ്രകാശനംനടക്കും. വൈകിട്ട്5മണിമുതല്മോഹന്ലാലിന്റെ അഭിനയ മുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കിയ വിസ്മയമോഹനം. എന്ന പേരില്‍ സ്റ്റേജ് ഷോ നടക്കും ഇതില്‍ പ്രശസ്ത വയലിസ്റ്റ് ശബരീഷിന്റെ നാദധാര, ചലച്ചിത്ര പിന്നണിഗായകരായ ജാസീഗിഫ്റ്റ് , സുധീപ്കുമാര്‍, രവിശങ്കര്‍ ഉള്‍പ്പെടെ പ്രശസ്തര്‍ നയിക്കുന്ന ഗാനതരംഗം എന്ന പ്രത്യേക ഗാനമേള പരിപാടി. പ്രശസ്ത സംഗീതജ്ഞന് ചാള്‍സ് ആന്റണിയുടെ ഗിറ്റാര്‍ സംഗീതം, ചലച്ചിത്ര ടി വി താരങ്ങളായ നോബി മാര്‍ക്കോസ്, ബിനുകമല്, തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന ഹാസ്യവിരുന്ന്. പ്രമുഖ കാലാകാര്‍ അണിനിരക്കുന്ന വിവിധ നൃത്തപരിപാടികള്‍. എന്നിവ അരങ്ങിനെ സംഗീത-കലാ സാന്ദ്രമാക്കും. ശാന്തിഗിരി ആശ്രമം വജ്ര ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചാണ് പുരസ്കാരം നല്‍കുന്നത്.