
ചിറയിൻകീഴ് : ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള കേരളത്തിലെ പ്രസിദ്ധവും ദേവീ ക്ഷേത്രങ്ങളിൽ അതിപുരാതനവുമായ ശാർക്കര ദേവീ ക്ഷേത്രത്തിലെ പറമ്പ് ലേലം ചെയ് തു. ശാർക്കര മീന-ഭരണി മഹോത്സവത്തോടനുബന്ധിച്ച് വർഷംതോറും നടന്നുവരുന്ന വ്യാപാരമേള പ്രസിദ്ധമാണ്. വ്യാപാരമേള ഈ വർഷവും മാർച്ച് 30 മുതൽ 65 ദിവസവും നീണ്ടുനിൽക്കും. വ്യാപാരമേളയ്ക്കുള്ള ക്ഷേത്രപറമ്പ് ലേലം ഇ – ടെണ്ടർ വഴി കൂടിയ തുകയ്ക്ക് തിരുവനന്തപുരം ദേവസ്വം ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിൽ വച്ച് നടന്നു. കഴിഞ്ഞ വർഷം 94,05,551 രൂപയ്ക്കാണ് ലേലം ഉറപ്പിച്ചതെങ്കിൽ ഈ വർഷം 1,11,55,551 രൂപയ്ക്ക് ശാർക്കര പുതുക്കരി സ്വദേശി ബോസ് എന്നുവിളിക്കുന്ന വിഷ് ണുദാസാണ് ലേലം പിടിച്ചത്. കഴിഞ്ഞ വർഷങ്ങളിലും വിഷ് ണുദാസ് തന്നെയാണ് ലേലം പിടിച്ചിരുന്നത്. വിഷ് ണുദാസിൻ്റെ പിതാവ് കലക്കട സദാശിവനാണ് ശാർക്കര വ്യാപാരമേള ആരംഭിച്ച കാലം മുതൽ ലേലം പിടിച്ചത്.