ശാർക്കര മീനഭരണി – ഏപ്രിൽ 8 പ്രാദേശിക അവധി

ശാർക്കര ദേവിക്ഷേത്രത്തിലെ ഈ വർഷത്തെ മീനഭരണി മഹാത്സവത്തോടനുബന്ധിച്ച് ഏപ്രിൽ എട്ട് തിങ്കളാഴ്ച ചിറയിൻകീഴ്, വർക്കല താലൂക്കുകളിലെ (പഴയ ചിറയിൻകീഴ് താലൂക്ക്) എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ചതായി ജില്ലാ കളക്ടർ ഡോ. കെ. വാസുകി അറിയിച്ചു.