
കിളിമാനൂര്‍: ശിശുവിഹാര്‍ സ്കൂളിലെ 31ആമത് വാര്ഷികാേഘാഷ പരിപാടികളുടെ ഉദ്ഘാടനം കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ് രാജലക്ഷ്മി അമ്മാൾ നിര്‍വഹിച്ചു. പ്രശസ്ത സീരിയൽ-സിനിമ താരം സാജൻ സൂര്യ മുഖ്യാതിഥിയായി. പി.ടി.എ. പ്രസിഡന്റ് ടി.കെ.അനില്‍കുമാർ, കിളിമാനൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് , എ.ദേവദാസ്, ബീനാവേണുഗോപാല്‍, ബി.എസ്.റജി, തുടങ്ങിയവർ സംസാരിച്ചു.